ഡിസ്മിസ്

സസ്പെന്ഷനില് മാപ്പാകേണ്ടതല്ല
ജനസേവകരുടെ കൊള്ളരുതായ്മകൾ
ഡിസ്മിസ് ചെയ്യണം ഒരു കുഞ്ഞ് തെറ്റായാലും
ജനസേവകരാണ് പോലീസും ടീച്ചറും ,പിന്നേ
ട്രഷറിയിൽ നിന്ന് മാസം ശമ്പളം കൈപ്പറ്റിയോ
അവരെ എല്ലാം മാപ്പാക്കുന്ന സസ്പെൻഷൻ
കേൾക്കേണ്ട വായിക്കേണ്ട ഈ സസ്പെൻഷൻ
ഇനി വെണ്ടയ് വേണ്ട മാപ്പുകിട്ടിയ ഒരു ജനസേവകനും
വെട്ടിമാറ്റുകതന്നേ വേണം ഇനി കേൾക്കണം ഡിസ്മിസ്
ഒരു കുഞ്ഞു തെറ്റിനും വായിക്കണം ഡിസ്മിസ് by jack juliyas biju kattakulam

പെറ്റിക്കോട്ടിലെ ചുവന്നമഷി

    സ്കൂൾ വിട്ടു വരുന്ന വഴിക്കു കുറേ ആൾകാർ ഒന്നും മിണ്ടാതെ വായ് മൂടി കെട്ടി ജാഥയായി നടന്നു പോകുന്നു  എന്തൊക്കെയോ എഴുതിയിട്ടുണ്ട് അവരുടെ കൈയിൽ ഉണ്ടായിരുന്ന ആ ബോർഡുകളിൽ  വാളയാർ നീതി …കൂടുതൽ ഞാൻ വായിച്ചെടുക്കുമ്പോഴേക്കും  അവർ നടന്നു പോയി …..വലുതാകുമ്പോൾ ഞാൻ സ്പീഡിൽ വായിക്കും ।    …രണ്ടു ചേച്ചിമാരുടെ ചിത്രം ഉണ്ട്   ..  ബോർഡിൽ  എല്ലാം കയറിൽ തൂങ്ങി നിൽക്കുന്ന । രണ്ടു ചേച്ചി മാർ  …..പിന്നേ  മരത്തിൽ പെറ്റികൊട്ട്  തൂക്കിയിട്ടിരിക്കുന്നു  എല്ലാത്തിലും ചോപ്പ് കളർ പെയിന്റ്  അങ്ങും ഇങ്ങും ആരോ മറിച്ചത് പോലെ ഉണ്ട്   

പ്രധാന വാർത്തകൾ എഴുതി കൊണ്ട്  പോകാൻ  ടീച്ചർ   പറഞ്ഞിനല്ലോ  . വീട്ടിൽ പത്രം അച്ഛൻ വാങ്ങാറില്ല പത്രത്തിൽ ഫുൾ പരസ്യം ആണ് പോലും അത് കണ്ടിട്ട്  ഞാനും അമ്മയും  ഓരോന്ന്  വാങ്ങാൻ പറയും എന്ന് പറഞ്ഞു നിർത്തി…

TV ഓൺ ആക്കി വാർത്ത വെച്ച്   അത് നോക്കി ഞാൻ എഴുതി കൊണ്ടിരുന്നു വാളയാർ പീഡനം പ്രതികളെ വെറുതെ വിട്ടു  ।।

നിനക്ക് വല്ല കൊച്ചു TV യും കണ്ടൂടെ ചുമ്മാ ഓരോന്ന് ‘അമ്മ എന്തൊക്കെയോ പിറു പിറുത്തു TV  ഓഫാക്കി ……കൊച്ചു TV വച്ചാൽ പഠിക്കാൻ ഒന്നും ഇല്ലേ എന്ന് പറഞ്ഞു കലമ്പി കൊണ്ടിരുന്നാളാ ഇപ്പൊ കണ്ടോ   

അന്നേ ടീച്ചർ ന്യൂസ് കാണാൻ പറഞ്ഞിരുന്നെങ്കിൽ എനിക്ക് എന്നും കൊച്ചു TV  കാണാമായിരുന്നു അതിന്റെയ് പേരിൽ തെറിയും കേൾക്കില്ല   

ഒരുപാടു ചോദിയം  ഉണ്ടായിരുന്നു  ജാഥാ  എന്ന്  പറഞ്ഞ  ഒച്ചപ്പാടും  ബഹളവും  ഒക്കെ  വെണ്ടയ്  അവരെന്തിനാണ്   വായ്  മൂടി  കെട്ടി  പോയത്  ? 

ചേച്ചിമാരുടെ  ചിത്രത്തിൽ  എന്തിനാണ്   ചോപ്പ്  മഷി  മറിച്ചത് ?

 പെറ്റിക്കോട്ട്  എന്തിനാണ്   മരത്തിൽ  കെട്ടി  തൂക്കി  ഇട്ടതു  ?

അമ്മയോട് ചോദിക്കണം എന്ന് ഉണ്ട് എന്തിനാ ഇപ്പൊ കൊച്ചു TV കാണാൻ കിട്ടിയത് കളയണോ ‘അമ്മ അടുക്കളയിൽ നിന്ന് ഒറ്റയ്ക്കു എന്തൊക്കൊയോ പറയുന്നുണ്ട്

ഞാൻ  ഡോറക്കു  വഴികാണിച്ചു  അവിടെ  ഇരുന്നു   …………………………..…BY  JACK JULIYASBIJUKATTAKULAM

പ്രണയലേഖനം📝 അമ്പായി മാറി🏹

ഒരു ഡിസംബർ മാസം ക്രിസ്തുമസ് പരീക്ഷയുടെ അവസാന ദിവസങ്ങൾ ഞാൻ എന്ന 9 ക്ലാസ് കാരൻ ഒരു ശനിയാഴ്ച രാത്രിയിൽ തകൃതിയായി എഴുതുകയാണ് തിളങ്ങുന്ന പച്ചമഷി പേന ചുവന്ന മഷിപ്പേന എന്റെയ മുന്നിലെ മേശയിൽ കിടന്നു തിളങ്ങുന്നുണ്ട് പൂർണമായി ലയിച്ചു എഴുതുകയാണ് .കണ്ണുകളിൽ👀 നല്ല തിളക്കവും സന്തോഷവും ഉണ്ട് ഒന്നും മൈൻഡ് ചെയ്യാതെ അങ്ങനെ ഞാൻ എഴുതുകയാണ്📝 സീരിയലിന്റെയ് ടൈറ്റിൽ മ്യൂസിക് കേൾക്കാമ് പകിട പകിട പമ്പരം അനിയൻ എന്നേ വിളിക്കുന്നുണ്ട് ഏട്ടാ നീ വരുന്നില്ലേ ശനിയാഴ്ചകളിൽ രാത്രി പകിട പകിട പമ്പരം എന്ന കോമഡി സീരിയൽ കാണാൻ ഉള്ള അനുവാദം ‘അമ്മ തന്നിട്ടുള്ളതാണ് അനിയൻ വിളിക്കുന്നുണ്ട് എന്നാൽ ഈ ഞാൻ ഇതൊന്നും കേൾക്കാതെ എഴുതുകയാണ് ഉള്ളിൽ സന്തോഷം പിന്നെ ആകാംഷ തിങ്കൾ ആഴ്ച എന്തായിരിക്കും എന്ന് ഉള്ള ആ ഒരു ഇതില്ലേ അത് പെട്ടന്ന് നടുപ്പുറത്തു വല്ല ഉൽക്കയും വീണ പോലത്തെ അവസ്ഥ നല്ലവേദന🤱 അമ്മയായിരുന്നു കടലാസ് എന്റെയ കയ്യിൽ നിന്നും തട്ടിയെടുത്തു ….

മുട്ടയിൽ നിന്ന് വിരിഞ്ഞില്ല 🐣 അവന്റെയ് പ്രേമം നീ യൊക്കെ പഠിക്കാൻ ആണോ പോകുന്നത്
പിന്നീട് അങ്ങോട്ട് ഒരുമണിക്കൂർ ‘അമ്മയും ഞാനും തമ്മിൽ പകിട പകിട പമ്പരം ആയിരുന്നു
കടലാസ്സിൽ അവളുടെ പേര് വെണ്ടയ്ക്ക അക്ഷരത്തിൽ ചുവപ്പിലും പച്ചയിലും കിടന്നു തിളങ്ങുന്നുണ്ട് കൂടെ ലവ് ചിഹ്നം വിത്ത് അമ്പ് 💘

അമ്മ :….. അവളുടെ അമ്മയെ ഞാൻ കാണട്ടേ എന്ന്
അവസാനം കാലിൽ വീണു പറഞ്ഞു അവൾ അറിയില്ല ഇതൊന്നും ।।।।।।
പിനീട് അങ്ങോട്ട് ശ്രീകണ്ഠൻ നായർ ഷോ പോലെ ആയിരുന്നു ‘അമ്മ അങ്ങോട്ടും ഇങ്ങോട്ടും തുള്ളുന്നു ഞാൻ ആ ഇരുന്ന ഇരുപ്പിൽ തിളങ്ങിയ കണ്ണിൽ നിന്നും ഇപ്പൊ കരഞ്ഞു ചുവന്ന പാർട്ടി കൊടി പോലെ ആയി ഇപ്പൊ കണ്ണുനീര് മഞ്ഞ ബൾബിന്റെയ് വെട്ടത്തിൽ നന്നായി തിളങ്ങുന്നുണ്ട് ।।।।
ഇനിയിത് ആവർത്തിക്കില്ല എന്ന് കരഞ്ഞു കാല് പിടിച്ചു ആണ് നിർത്തിയത്

കുറ്റ ബോധം കൊണ്ടാണോ ചമ്മല് കൊണ്ടാണോ അന്ന് ഭക്ഷണമ് കഴിച്ചില്ല അങ്ങനെ അന്ന് ആദ്യമായി പട്ടിണി കിടന്നു ഫുഡ് കഴിക്കാൻ ‘അമ്മ വിളക്കും എന്ന് കരുതി । അമൂമ്മ പറഞ്ഞത് കേട്ടു ചെക്കൻ എന്താ ഭക്ഷണമ് വെണ്ടയ് …. ഇടയ്ക്കു പട്ടിണി കിടക്കുന്നതു നല്ലതാ അപ്പോഴെയ് കുറച്ചു ബുദ്ധി വരൂ എന്ന് ‘അമ്മ… എന്നും വാശി പിടിച്ചു ഭക്ഷണമ് കഴിക്കാതിരുന്നാൽ ‘അമ്മ വന്നു കോംപ്രമൈസ് ചെയ്യുമായിരുന്നു ഇന്ന് അത് നടന്നില്ല
അങ്ങനെ ഒരു പ്രണയ ലേഖനത്തിന്റെയ് പേരിൽ പട്ടിണിയും കിടന്നു

ഇത് ‘അമ്മ അറിഞ്ഞത് കൊണ്ട് ഉള്ള നല്ല ടെൻഷൻ സെക്കന്റ് കൾക്ക് മുന്നേ ഒരു തിങ്കളാഴ്ചയിലെ ആകാംഷ ആ ഒരു ഇതില്ലേ ഇത് നേരത്തെ പറഞ്ഞ ആ ഇതു ഇപ്പോൾ ഇതാ വരാൻ ഇരിക്കുന്ന എല്ലാദിവസങ്ങളും കുത്തി നോവിക്കലിന്റെയ് തിങ്കളഴ്ചകൾ
ഇനി എന്തെകിലും ഉണ്ടാകുമ്പോൾ പുട്ടിനു തേങ്ങാ ഇടുന്ന പോലെ ഇത് പറഞ്ഞോണ്ടിരിക്കും എന്ന ചിന്ത അന്ന് രാത്രി മുഴുവൻ എൻന്റെയുറക്കം കെടുത്തി ഇതിനിടയിൽ എന്ത് വിശപ്പ് എന്ത് പട്ടിണി
കത്തിന്റെയ് അവസാനം വരച്ച ഹൃദയവും💘 അമ്പും
ഇനിയുള്ള ദിവസങ്ങളിൽ ‘അമ്മ തൊടുത്തു വിടുന്ന അമ്പുകൾ ഏറ്റു വാങ്ങേണ്ടത് ഓർത്തു ഹൃദയ മിടിപ്പിന്റെയ് വേതാഗത കൂടി അന്ന് നിർത്തി ഹൃദയം വരക്കലും കുറുകെ അമ്പു വരക്കലും💘 ഏറ്റുവാങ്ങിയ അമ്പുകൾ കൊണ്ടു പിന്നീട് അങ്ങോട്ടുള്ള യാത്ര അമ്പും വില്ലും പ്രയോഗത്തിൽ അഗ്രഗണ്യനായ ഒരു കാട്ടാളന്റേതു പോലെയായിരുന്നു …. । By jackjuliyasBijukattakulam

തമാശ സിനിമയും പിന്നേ C&C Cyber-bullying & Cyber-lynching

തമാശ എന്ന സിനിമ ശ്രദ്ധിക്കപ്പെടേണ്ടത് അതിലെ കഷണ്ടിയെക്കാളും ചർച്ച ചെയ്യപ്പെടേണ്ടത് സിനിമയിൽ ഉള്ള Cyber-bullying അത് പിന്നീട് Cyber-lynching ആയി മാറുന്നു ഇതായിരുന്നു ശ്രദ്ധിക്കപ്പെടേണ്ടത് തന്റെയ സുഹൃത്തിനു ഒപ്പം ഉള്ള ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു അതിനു താഴേയ് അശ്ലീലമായി കമെന്റ് ചെയ്തവനും ആയി നായികനടത്തുന്ന കമന്റ് യുദ്ധം Cyber-bullying പിനീട് ആ വിഷയം എന്താണ് എന്ന് അറിയാതെ ഒരുകൂട്ടം ആൾകാർ ആ പോസ്റ്റിൽ നടത്തുന്ന പൊങ്കാലകൾ എത്തുന്നത് cyber-lynching ഇന്ന് ഏറ്റവും കൂടുതൽ കണ്ടു വരുന്ന TRENDY പരിപാടി ആണ് ഇത് കൂടുതലും ഫേസ്ബുക് ഗ്രൂപുകളിൽ ആണ് വ്യക്തിഗത ആക്രമണം നടത്തി തനിക്കു പിടിച്ചുനിൽക്കാൻ പറ്റാതാകുമ്പോഴോ സ്വയം മഹൻ എന്ന് കാണിക്കാനോ സമൂഹത്തിൽ കൂടുതൽ ഇവർ അപമാനിക്കപെടണം എന്നുള്ള തോന്നൽ വരുമ്പോൾ ആണ് ഇത്തരക്കാർ പിന്നീട് ആ ഫേസ്ബുക് പോസ്റ്റ് ഇന്റെയ് ലിങ്ക് ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്തു Cyber-lynching നടത്തുന്ന പരിപാടി കൂടെ ഒരു തലക്കെട്ടും പൊങ്കാല തുടങ്ങി കേറിനോക്കി പൊങ്കാല ഇട്ടു തുടങ്ങിക്കോ കേട്ട പാതി കേൾക്കാത്ത പാതി ലിങ്കിൽ കയറി കമെന്റുകളുടെ ബഹളം ആണ് പവർ കാണിച്ചു കൊടുക്കണം എന്നൊക്കെ പറഞ്ഞു ചുമ്മാ കേറി രണ്ടു തെറി വിളിച്ചു പോകാം എന്ന് കരുതുന്നവർ അറിയേണ്ട ഒന്നാണ് ഇരയാകുന്നവരുടെ മാനസിക അവസ്ഥ ഒറ്റപ്പെടൽ ഒക്കെ സിനിമ കാണിച്ചു തരുന്നു.നിങൾ തെറ്റുകാരൻ ആവണം എന്നില്ല പക്ഷേ നിങ്ങളുടെ വ്യക്തി പരമായ കാര്യം പോലും ഇന്ന് പരസ്യം ആയി ചർച്ച ചെയ്യപ്പെടാം പിന്നേ നിങ്ങളും Cyber-bullying & Cyber-lynching ഇരകൾ ആകാം എപ്പോവേണമെങ്കിലും എന്ന് വ്യക്തമായി സിനിമ കാണിച്ചു തരുന്നുണ്ട്

വരും കലാലങ്ങളിൽ കൂടുതൽ cyber-lynching ഉണ്ടാകും വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പ്രചരിച്ച വിഡിയോകൾ കാരണം ആത്മഹത്യാ ചെയ്ത നിരവധി കേസുകൾ ഇപ്പോൾ തന്നേയ് നിലവിൽ ഉണ്ട് സോഷ്യൽ മീഡിയ വഴി കേട്ട പാതി കേൾക്കാത്ത പാതി മെസ്സേജുകൾ ഷെയർ ചെന്നവർ കൂടുതൽ കരുതിയിരിക്കേണ്ടതാണ് നമ്മുടെ IT നിയമങ്ങൾ അനുദിനം മാറി കൊണ്ടിരിക്കുന്നു ഇത്തരം ഇന്റർനെറ്റ് കുറ്റകൃത്യങ്ങൾ കുള്ള ശിക്ഷ നടപടികൾ കൂടുതൽ മുറുകി കൊണ്ടിരിക്കുന്നു കൂടുതൽ ശ്രദലുകൾ ആകുക സോഷ്യൽ മീഡിയകൾ ഉപയോഗിക്കുമ്പോൾ അവയിൽ തന്നേയ് ഇതിനുള്ള പല സൊല്യൂഷൻസ് ഉണ്ട് അവ ഫലപ്രദമായി ഉപയോഗിക്കുക

ആൾക്കൂട്ട കൊലപാതകങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ നിങ്ങളും ഒരു സൈബർ ആൾക്കൂട്ട കൊലപാതകത്തിന് ഇരയാകാം അല്ലെങ്കിൽ കരണക്കാരനാകാം BE CAREFUL
by jackjuliyas biju kattakulam

പുക🌬💨 ചുരുളുകൾക്കിടയിൽ

പുക പടലം 01

പീഡനത്തിന് ഒരു വർണ്ണ വിവേചനവും കാണുന്നില്ലല്ലോ … ഉണ്ടിയിരുന്നേൽ കുറച്ചെങ്കിലും കുറഞ്ഞേനേ..

പുക പടലം 02

ഇല്ലാത്തവനിൽ നിന്നും ഉള്ളവനിലേക്കുള്ള ദൂരം ആണ് കോമാളിയുടെ കോമാളിത്തരങ്ങൾ

പുക പടലം 03

ലഹരി അതു ചുണ്ടിൽ വെക്കുന്നതും ആകാം തല തിരിക്കുന്നതും ആകാം അപ്പോൾ  ഇതു രണ്ടും ഒരികലും mix ചെയ്യല്ലേ.. പിന്നെ തോൽവിയോ തോൽവി ആയിപ്പോകും അവസാനം ലഹരി മാത്രമേ ബാക്കി കാണൂ

പുക പടലം 04

പുട്ട് ചുട്ടു തരികയും വേണം  അതു തള്ളാനും പാടില്ല പോലും എന്താ അല്ലേ🤔🤔

ജെല്ലിക്കെട്ട് ഞാൻ വച്ച കണ്ണട -1


ജെല്ലിക്കെട്ട് അതിൽ ഞാൻ കണ്ട ചില കാര്യങ്ങൾ പറയാതെ വയ്യ ഇത് ഒരു സിനിമ റിവ്യൂ അല്ല എനിക്ക് അത് കണ്ടു കഴിഞ്ഞു തോന്നിയ ചില കാഴ്ചപ്പാടുകൾ ചിലപ്പോൾ ചിലർ പറയും ഈ പന്നിക്കു സോറി ഈ പോത്തിന് വട്ടാടാ ഇത് ഞാൻഎന്നേ മാത്രം ഉദ്ദേശിച്ചാണ് I am. jackjuliyasbijukattakulam

ഈ സിനിമയിൽ എന്റെയ് കണ്ണടയിലൂടെഞാൻ കണ്ടത് ആനുകാലികം ആയി നടക്കുന്ന ഒരുപാടു സംഭവങ്ങൾ അത് കൂടാതെ മനുഷ്യന്റെയ് പല സ്വഭാവങ്ങളുംഎവിടേ ഒക്കെയോ പലപ്പോഴായി കണ്ട കാഴ്ചകൾ ഓർമപ്പെടുത്തുന്നു ചില കഥാപാത്രങ്ങളിലൂടെയും ചില സീന് കളിലൂടെയും സംവിധയകാൻ ഒരുപാടു കാഴ്ചകൾ കാണിക്കുന്നത് പോലെ തോന്നി ഇനിവളച്ചു നീട്ടുന്നില്ല നേരെ കടക്കാം

പോത്ത് (മഹിഷം )..🐃🐃🐃. ആദ്യം ഇത് തന്നേയ് ഇരിക്കട്ടേ

പൊത്തിൽ തുടങ്ങുന്ന സിനിമ പൊത്തിൽ അവസാനിക്കുന്നു പോത്ത് ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നത് പോലെ തോന്നി അറവു ശാലയിൽ നിന്ന് ഓടുന്ന പോത്ത് നില്കാതെ ഓടുകയാണ് ശരിക്കും ഇത് ഒരു കാലഘട്ടം പോലെ തോന്നിക്കുന്നു ഓടി തുടങ്ങുന്നു അത് നില്കുന്നിടത്തു സിനിമയും തീരുന്നു ഈ ഓട്ടത്തിനടയിൽ നടക്കുന്ന ഒരുപാടു സംഭവ മുഹൂർത്തങ്ങൾ പ്രണയവും മരണവും അതിജീവനവും പകയും മതവുംരാഷ്ട്രീയവും ഒക്കെ കടന്നു പോകുന്ന ഒരു കാലഘട്ടം

വർക്കി (അറവുകാരൻ )

നിസ്സഹായൻ ആയ മനുഷ്യൻ ആണ് വർക്കി അവനു സ്വന്തമായതു എല്ലാവരും പങ്കിട്ടു എടുക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിൽ കൂടുതൽ വിനാശം ഉണ്ടാകതിരിക്കാനും ഇനി അതിൽ കൂടുതൽ നഷ്ടം സഹിക്കാൻ പറ്റില്ല എന്ന ഒരു മനുഷ്യന്റെയ് നിസ്സഹായ അവസ്ഥ .അവന്റെയ് സമ്പത്തു നാട്ടുകാർ വീതം വെക്കാൻ വെറിപൂണ്ട് നടക്കുമ്പോൾ കൂടെ കൂട്ടിയ സഹായി വർക്കി അറിയാതെ വീട്ടിൽ കയറി പെങ്ങളെ സ്വന്തമാക്കുന്നു ഇവിടെ ഒരു നിസ്സഹായ നയാ മനുഷ്യനെ ഏതൊക്കെ വിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നു എന്ന് വ്യക്തമാകുന്നു മറ്റുള്ളവർക് വിനയായപ്പോൾ കൂടെ നിന്ന് അത് സംരക്ഷിക്കാനും വീണ്ടെടുക്കാനും കൂടെ നില്കേണ്ടവർ ആണ്. ഇപ്പോൾ അത് സ്വന്തമാക്കാൻ ശ്രമിക്കുന്ന സമൂഹം ആണ് ഇവിടെ ആർക്കും ആരോടും ദയ കരുണ സഹതാപം ഇല്ല എന്ന് കാണിച്ചു തരുന്നു ഈ സമൂഹം തന്നോട് ചെയ്യുന്നത്.എല്ലാം കണ്ടു കൊണ്ട് മാറിനിൽക്കുന്ന മനുഷ്യൻ ആണ് വർക്കി എങ്ങനെ എങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ് വർക്കി എന്നാൽ സമൂഹം അതിനെ വേറെ ഒരു തലത്തിൽ എത്തിക്കുന്നു പലരുടെയും വ്യക്തി പരമായനേട്ടത്തിനായി . സ്വാർത്ഥരായ മസ്സാനുഷ്യർക്കിടയിൽ എല്ലാം ഭദ്രമായി സൂക്ഷിക്കണം ഇല്ലെങ്കിൽ പ്രശ്നം വരുമ്പോൾ കൂടെ നില്കുന്നവർത്തന്നേ അത് കൈകൽ ആക്കാൻ ശ്രമമം നടത്തും. (വേലി തന്നേയ് വിളവ് തിന്നുന്ന കാലം)

ആന്റണി (അറവു കാരന്റെയ് സഹായി)

അറവു കാരന്റെയ് സഹായി ആന്റണിയിലൂടെയ് ഒരു പരാജിതനായ മനുഷ്യനെ കാണിക്കുന്നത് അതും ഒന്നിനും പ്രയത്നിക്കാതെയ് അവൻ സ്വയം പരാജിതൻ എന്ന ചിന്തകൊണ്ട് നടക്കുന്നവൻ അന്നും ഇന്നും യുദ്ധവും കലഹവും ഉണ്ടായതു പെണ്ണിന് വേണ്ടിയാണു അത് നേടിയെടുക്കാൻ ഉള്ള ആന്റണി യുടെ ശ്രമം എന്ന് മനസ്സിലാകും താൻ തഴയ പെടുമ്പോൾ മറ്റുള്ളവർ അംഗീകരികപെടുമ്പോൾ ഉള്ളിൽ ഉള്ള അസൂയ വ്യക്തമാണ് ആന്റണിയുടെ സ്വഭാവത്തിൽ തൊഴിലിടത്തിലും അവൻ സ്നേഹിക്കുന്ന പെണ്ണും അവനെ അംഗീകരിക്കുന്നില്ല പലപ്പോഴും മനുഷ്യൻ താൻ ആണ് മഹാൻ എന്ന് കാണിക്കാൻ ഒരു മടിയും ഇല്ലാതെ കളവു പറയുന്നത് അവനു സമൂഹത്തിൽ അംഗീകാരം നേടിയെടുക്കാൻ വേണ്ടിയുള്ള ഒരു പോരാട്ടം ആണ് സമൂഹം അംഗീകരിക്കുമ്പോൾ താൻ പ്രണയിക്കുന്ന പെണ്ണും തന്നേയ് സ്വീകരിക്കും എന്ന് ഉള്ള ചിന്താ അവനെ കൊണ്ട് ചെയ്യിക്കുന്ന കാര്യങ്ങൾ ആണ് ഇതിൽ കാണാം അംഗീകാരം നേടാൻ പ്രയത്നിക്കാതെ ചുളുവിൽ കിട്ടുന്ന അവസരങ്ങൾ കളവു പറഞ്ഞു കൊണ്ട് അത് താൻ ചെയ്തതാണ് എന്ന് പറയുന്ന ഒരു പരാജിതന്റെയ മാനസീക അവസ്ഥ താൻ പ്രേമിക്കുന്ന പെണ്ണിനെ പോലും സ്വന്തമാക്കുന്നത് ഇത് പോലുള്ള ഒരു കളവു പറഞ്ഞു ബലമായി നേടിയെടുക്കുന്നതാണ് ഇത്തരം പരാജിതരായി കാണുന്നവരുടെ ഏറ്റവുമ വലിയബലഹീനത സംശയം ആണ് അത് പലപ്പോഴും ആന്റണിയിൽ നിന്ന് നമുക്ക് മനസിലാക്കാൻ പറ്റുന്നതാണ് തനിക്കു ഒരു അധികാരവും അവകാശവും ഇല്ലാത്ത കാര്യം തന്റേതു ആണ് എന്ന് സ്ഥാപിക്കാൻ സമൂഹമധ്യത്തിൽ നടത്തുന്ന കള്ളത്തരങ്ങൾ അവ പലപ്പോഴും പരാജയത്തിൽ എത്തുന്നു അവസാനം സ്വന്തം ജീവൻ തന്നേയ് വിലകൊടുക്കേണ്ട അവസ്ഥയിൽ എത്തി നില്കുന്നു ഒന്നിനും പ്രയത്നിക്കാതെ എങ്ങനെ എങ്കിലും കുറുക്കു വഴിയിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്ന മനുഷ്യ വർഗത്തെ ആണ് ആന്റണിയിലൂടെ പറയാൻ ശ്രമിക്കുന്നത് എന്ന് തോന്നി.,..(കണ്ടറിയാത്തവൻ കൊണ്ടറിയും)

കുട്ടച്ചൻ (വെടിവെപ്പുകാരൻ)

ഈ സിനിമയിലെ നെഗറ്റീവ് ഛായ ഉള്ള കഥാപാത്രം കുട്ടച്ചൻ ആള് ഒരു തെമ്മാടി യാണ് നാട്ടുകാർ തന്നേയ് അവനെ തല്ലിയ് പോലീസിനെ ഏല്പിച്ചു നാടുകടത്തിയ ഒരുവൻ അവൻ നാട്ടുകാർക്ക് ഉപകാരം ആയി വരുമ്പോൾ അവനിലെ ക്രൂരനെ മറന്നു ജയ് വിളികൾ വിളിക്കുന്ന ജനത ഇത് ഇന്ന് നടമാടുന്ന സംഭവം ആണ് കൊലപാതകി ।സ്ത്രീപീഡകൻ ഇവരൊക്കെ ആണ് ഇന്ന് രാഷ്ട്രീയത്തിൽ ജയ് വിളകൾ ഏറ്റുവാങ്ങുന്നത് ഒരു ചെറിയ ഉപകാരം ചെയ്താൽ മതി സമൂഹം അവൻ ചെയ്ത കൊടും പതകങ്ങൾ വരെ മറന്നിടും എങ്ങനെ ഉള്ളവർ വാഴ്ത്ത പെടുന്ന നാടാണ് നമ്മുടേത് താന് തിരിച്ചുവന്നത് പക പൊക്കാൻ ആണ് എന്നും അല്ലാതെ സമൂഹത്തെ രക്ഷിക്കാൻ അല്ല ഇത് പോലുള്ള അവരെ തോളിൽ കെട്ടി ജയ് വിളിക്കുമ്പോൾ സ്വയം കബളിക്ക പെടുകയാണ് എന്ന് പറഞ്ഞു തരുന്നു । എല്ലാവരും സ്വാർത്ഥൻ മാരാണ് എന്നും മദ്യ ലഹരിയിൽ കുട്ടച്ചനെ ഉപദേശിച്ചു കുടുക്കുന്ന ആന്റണി ഇവിടെ ലഹരിയിൽ എടുക്കുന്ന പല തീരുമാങ്ങളും ആണ് അവനെ അവന്റെയ് അധപധനത്തിനു കാരണ കാരൻ ആകുന്നത് . കുട്ടച്ചനെ പോലുള്ള മനുഷ്യരെ ആണ് സമൂഹം കൂടുതൽ വിശ്വസിക്കുക അതിനു ഉദാഹരണം ആണ് നായികയ്ക്ക് കുട്ടച്ചനോടുള്ള പ്രണയം എന്നാൽ കുട്ടച്ചൻ അത് വെറും ഒരു നേരം പോക്കാക്കി സ്വന്തം സുഖത്തിനു വേണ്ടി മാത്രം . ഇത് പോലുള്ള മനുഷ്യർ അവരുടെ കർമ്മഫലം അനുഭവിക്കുക തന്നേയ് ചെയ്യും എന്നും കാണിച്ചുതരുന്നു (പാടത്തു ജോലി വരമ്പത്തു കൂലി)

സോഫി (വർക്കിയുടെ പെങ്ങൾ )

സോഫി കഥയിലെ സ്ത്രീ കഥാപത്രം ഇവിടെ സമൂഹം പുരുഷനും സ്ത്രീക്കും നൽകുന്ന വിവേചനം വ്യക്തമാകുന്നുണ്ട് കുട്ടച്ചന്റെയ് ഭൂത കാലത്തെ മറന്നു അവനു ജയ് വിളികൾ ആണ് എന്നാൽ സോഫിക്ക് തന്റെയ ഭൂദകാലത്തെ ഇന്നും അത്തുംപേറി നടക്കേണ്ടിവരുന്നു ഇന്നും ആളുകൾകൾക്കു അത് ചർച്ച വിഷയം ആണ് ഇവിടെ പുരുഷ മേല്കോയ്മയും സ്ത്രീ അടിമയായി കാണപ്പെടുന്നു പുരുഷന് എന്തും ആവാം എന്ന മനോഭാവം സോഫി ഒരു ചുംബനത്തിൽ കീഴടങ്ങുന്നു എന്ന് കാണിക്കുന്നു എന്നാൽ ഇവിടെ അവൾ ആഗ്രഹിക്കുന്നത്അല്ലാ അവൾക്കു കിട്ടുന്നത് എന്നാൽ തന്റെയ മേൽ ബലം പ്രയോഗിച്ചു സ്വന്തമാക്കാൻ ശ്രമിച്ചവന് മുന്നിൽ കീഴടങ്ങുന്നു അവളുടെ തീരുമാങ്ങൾക്കും ആഗ്രഹങ്ങൾക്കും യാതൊരു വിലയും ഇല്ല എല്ലാം ഉള്ളിൽ ഒതുക്കി പോര്ത്തപെട്ട് ജീവിക്കുക സോഫി തന്റെ എല്ലാ ആഗ്രഹങ്ങളും സൗപ്നങ്ങളും അവിടെ അടിയറവു വെക്കുന്നു ഒരു തരത്തിൽ ഇത് അറേഞ്ച് മാര്യേജ്ഇനെ പ്രതി പതിക്കുന്ന തരത്തിൽ ആണ് സോഫി അന്റോണിയോട് പറയുന്നത് വാരിയെല്ലിന്റെയ് ഭാഗത്തെ ഇറച്ചി കൊണ്ടുവരണം എന്ന് ആരുടെ ഒക്കെ ഊരിയെടുത്ത വാരിയെല്ല് ആക്കാൻ വേണ്ടി സ്വയം അടിയറവു പറഞ്ഞു മറ്റുള്ളവരുടെ തീരുമാങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്ന സമ്പ്രദായത്തെ ആണ് അതായത് അറേഞ്ച് മാരേജ് എന്നത് പെണ്ണിന്റെയ് സമ്മതത്തോടെ അല്ലാതെ നിർബന്ധപൂർവം ആണിന്റെയ് കളഞ്ഞു പോയ വാരിയെല്ല് ആക്കി മാറ്റുന്നു … ആഗ്രഹിച്ചത് കിട്ടാതെ കിട്ടിയതിനെ ചുമക്കുക അതിൽ തൃപ്തിയടയുക എന്ന കാഴ്ച്ചപ്പട് കാണിച്ചു തരുന്നു.. സോഫിയുടെ കഥാപാത്രത്തിലൂടെ (പൂച്ചയ്ക്ക് മീശ കിളുത്താൽ അമ്പിട്ടനെന്താ മെച്ചം)

താഴേയ് കാണുന്നതും കൂടി എഴുതി കഴിഞ്ഞാൽ ഇത് മിക്കവാറും ഞാൻ ബുക്ക് ആക്കും

ചില രംഗങ്ങൾ അത് പറയാതെ വയ്യ

1)സദചാര വിളയാട്ടം
2) അനാവശ്യ പാരമ്പര്യ വാദം
3) വളർത്തു മൃഗമായി കാണപ്പെടുന്ന സ്ത്രീ സമൂഹം
4) മതം
5) രാഷ്ട്രീയം
6) മലയാളിയുടെ മറ്റൊരു മുഖം
7) ഫ്രീക്കന്റെയ് ഒളിച്ചോട്ടം
8) ആൾക്കൂട്ട നിയമം (നിയമം കയ്യിൽ എടുക്കുന്ന സമൂഹം)
9) ഒഴിഞ്ഞു മാറുന്ന ഭരണകൂടം
10) വരാനിരിക്കുന്ന വിപത്തിനെ ലാഘവത്തോടെ കാണുന്ന മലയാളി
11) അതിജീവനവും ഒത്തൊരുമയും
12) സ്വാർത്ഥൻ ആകുന്ന മൃഗം

ഇവ ഓരോന്നും നെക്സ്റ്റ് ബ്ലോഗിൽ ഉടൻ.. ഒന്ന് എഴുതി തീർക്കാട്ടേയ് തീർന്നില്ലേ എന്ന ചോദ്യം എന്നോട് വേണ്ട കാരണം “വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല’’ ഈ 12 ഉം ആയി ഞാൻ വരും അടുത്ത ദിവസം തന്നേയ് ഇതെല്ലം ഒന്ന് പറഞ്ഞു തീർത്തിട്ട് വേണം അടുത്ത വട്ടു തുടങ്ങാൻ ……………………………………………… jackjuliyas biju kattakulam

കാപ്പാൻ

ഈഅടുത്ത് കണ്ടതിൽ എന്നേ ശരിക്കും നിരാശ പെടുത്തിയ പടം . പടത്തിൽ ലാലേട്ടന്റെയ് ആര്യയുടെ ഒക്കെ ഒരു പാട് ഡയലോഗുകൾ നല്ല കൈയടി നേടുന്നവയാണ് നല്ല താര നിര തന്നെയാണ് പ്ലസ് പോയിന്റ് കൂടാതെ സൂര്യയുടെ നല്ല ഒരു കഥാപത്രം തന്നെയാണ് സമുദ്രക്കനി നല്ല ഒരു റോൾ ആണ് ചെയ്തത് പക്ഷേ കഥയിലെ അവിശ്വസനീയത ആണ് മെയിൻ ഡ്രോപ്ബാക്ക് ഫസ്റ്റ് ഹാഫിൽ ലാലേട്ടന്റെയ് ഷാഡോയിൽ മങ്ങിനിന്ന ആര്യ സെക്കന്റ് ഹാഫിൽ നിറഞ്ഞു നിന്നു.

കഥ നടക്കുന്നത് ഇന്ത്യൻ തലസ്ഥാനം ഡൽഹിയിൽ ആണെങ്കിലും പിന്നീട് തലസ്ഥാനം തമിഴ്നാടും രാഷ്ട്ര ഭാഷ തമിഴും ആണെന്ന് തോന്നും ഫസ്റ്റ് ഹാഫ് കഥ അങ്ങ് കാശ്മീരിൽ ഡൽഹിയിൽ ഒക്കെ ആണ് പ്രധാനമന്ത്രി കൊല്ലപ്പെടുന്നു അങ്ങ് കാശ്മീരിൽ വച്ച് തീവ്രവാദം ആണ് പിന്നിൽ എന്ന് പറഞ്ഞു തുടങ്ങുന്ന കഥ രാജ്യത്തിലെ തന്നേയ് കോ ഓപ്പറേറ്റ് ഭീമൻ മാരാണ് എല്ലാത്തിനും പിന്നിൽ എന്ന കണ്ടു മടുത്ത കാഴ്ചപ്പാട് ഇവരുടെ ഒക്കെ വലിയ ആവിശ്യം കൃഷി ഇല്ലാതാക്കുക സിനിമ കണ്ടു കഴിഞ്ഞാൽ ഇന്ത്യയിൽ കൃഷി ഉള്ള ഏക സംസ്ഥാനം തമിഴ്നാട് മാത്രം ആണെന്നും വേറെ ഒരു സംസ്ഥാനവും ഇല്ല എന്നുവരെ തോന്നിപോകും പ്രധാന മന്ത്രിയെ കൊല്ലാൻ വേണ്ടി മാത്രം കാശ്മീരിൽ കൊണ്ടുപോയത് പോലെ തോന്നി

പിന്നേ മനസ്സിലാകാത്തത് പാകിസ്ഥാൻ ചാരൻ ആയിരുന്ന ഉദ്യോഗസ്ഥൻ ജയിൽ ശിക്ഷ കഴിഞ്ഞു വന്നു എങ്ങനെ പൂണ്ടു വിളയാടാൻ ഒക്കെ നമ്മുടെ നാട്ടിൽ കഴിയുമോ (വില്ലൻ) തീവ്രവാദത്തിൽ തുടങ്ങി കൃഷിയിൽ അവസാനിച്ചു

പാകിസ്ഥാൻ അക്രമവും തിരിച്ചടിയും ഒക്കെ പടത്തിൽ രാജ്യ സ്നേഹവും രോമാഞ്ചി ഫിക്കേഷനും വരുത്താൻ പറ്റി പിന്നീട് ഇതൊന്നും ഇല്ല പിന്നെ തമിഴ്നാടിൽ മന്ത്രി മാർ ആരും ഇല്ല എന്ന സംശയം തോന്നിപോകും മാത്രമല്ല പടം മൊത്തം കണ്ടാൽ തോന്നുന്നത് പ്രധാന മന്ത്രി തമിഴ്നാടിനു വേണ്ടി മാത്രം ഉള്ളതാണോ എന്നോ അതോ രാജ്യത്തു തമിഴ്നാട് എന്ന സംസ്ഥാനം മാത്രമെയ് ഉള്ളോ അതോ ഇത് പ്രധാന മന്ത്രി അല്ല തമിഴ്നാട് മുഖ്യ മന്ത്രി ആണ് എന്ന് വരെ തോന്നി പോകും പലപ്പോഴും

ഇത് തമിഴ്നാട് എന്ന സ്റ്റേറ്റിന്റെയ് കഥയായി ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി വിശ്വസനീയം ആയേനെ ആദ്യ പകുതിയിൽ കാണിച്ച ജയിവ കൃഷി അത് നായകന്റെയ് എൻട്രി കു വേണ്ടിയും ആനുകാലിക
പ്രശ്നത്തിൽ നായകന്റെയ് ഇടപെടൽ കാണിക്കാൻ ഉള്ള തത്രപ്പാട് മാത്രം ആയി ഒതുങ്ങി .ശരിക്കും ഈ അടുത്തായി പല തമിഴ് സിനിമകളും പേരിനു മാത്രം ആയി പടത്തിന്റെയ് പുബ്ലിസിറ്റിക്കു വേണ്ടി ഒക്കെ ഈ കർഷക പ്രശ്നം വലിച്ചിടുന്നു

പടം ശരിക്കും കോപ്പറേറ്റ് മുതലാളിയുടെ ആർത്തിയും വില്ലെന്റെയ് വ്യക്തിപരമായ പ്രതികാരവും ആണ് ഇതിനിടയിൽ ഭീകരാക്രമണം കർഷക കെടുതി ഓക്കേ മാർക്കറ്റിംഗ് തന്ത്രം ആയി തോന്നി

പുട്ടിനു തേങ്ങാ ഇടുന്നപോലെ ആയി തോന്നി പടത്തിലെ കർഷകരുടെ പ്രശ്നം by jackjuliyas biju kattakulam

വാട്സാപ്പ് അഥിതി

കുറച്ചു വർഷങ്ങൾക് മുൻപ് നമ്മുടെ ഒക്കെ വീട്ടിൽ അതിഥികൾ വന്നാൽ അമ്മ ചായ☕ ആക്കുന്നത് വരെ അടുക്കള വഴി അടുത്ത കടയിൽനിന്നും പലഹാരം വാങ്ങി വരുന്നത് വരെയും അവരെ പ്രായം ചെന്നവരുടെ മാസ്മരിക തള്ളു കളിൽ നിന്നും ഓക്കേ ബോറടിപ്പിക്കാതെ നിർത്തിയ ഒരു സാധനം ഉണ്ടായിരുന്നു എന്താണ് എന്നല്ലേ …….
ആ വീട്ടിൽ അടുത്തിടെ കഴിഞ്ഞ കല്ലിയാണം ആൽബം അത് നോക്കി കഴിയുമ്പോഴേക്കും☕ ചായയും പലഹാരവും അവരുടെ മുൻപിൽ എത്തും ചിലർ ചില പേജുകൾ ഓടിച്ചിട്ട്‌ മറിച്ചു നോക്കും ചിലതിൽ കണ്ണുകൾ ഉടക്കും

ഇത് പോലെ ഒരു അഥിതിആയാണ് ഞാൻ എന്റെ വാട്സാപ്പ് നോക്കുന്നത് അതായത് സ്റ്റാറ്റസുകൾ ☕ ചായയും പലഹാരവും കിട്ടിയില്ലെങ്കിലും MB തീരുന്ന വഴി അറിയില്ല ഒന്ന് രണ്ടെണ്ണം ഉള്ളത് മുഴുവൻ നോക്കും ചിലതൊക്കെ ഗുഡ്‌സ് ട്രെയിൻ  പോലെയാണ് നോക്കിയാലും തീരില്ല അവ തൊട്ടു തൊട്ടു വിടും ഗുഡ്‌സ് ട്രൈനിന്റ ബോഗി എണ്ണുന്ന പരിപാടി ചെറുപ്പത്തിൽ പലപ്പോഴും തെറ്റി പോകും അവസാനം സുമാറു ഒരു നമ്പർ കൂടെ ഉള്ളവനോട് പറയും അതെ പരിപാടി തന്നെ ഇപ്പോഴും എല്ലാം തൊട്ടു തൊട്ടു വിടും സ്റ്റാറ്റസ് ഇട്ടവൻ  നോക്കുമ്പോൾ അവന്റെ എല്ലാ സ്റ്റാറ്റസും ഞാൻ കണ്ടതായി കാണിക്കും 
ചില സ്റ്റാറ്റസ് ഒക്കെ ഇരട്ട സഹോദരൻ  മാരുടെ കല്ലിയാണം ആൽബം പോലെ യാണ് രണ്ടു പെണ്ണ് വീട്ടുകാരുടെയും ഫോട്ടോസ് അതിൽ കാണും ചിലത് രജിസ്റ്റർ മാര്യേജ് ഫോട്ടോസ് പോലെ ഒന്ന് രണ്ടെണ്ണം മാത്രമേ കാണു 🧐

ആരുടെയും വിശേഷം അറിയാൻ വീട്ടിൽ അഥിതി ആയി പോകണം എന്നില്ല ഡെയിലി അവരുടെ സ്റ്റാറ്റസ് കാണ്ടമാതി വിശേഷങ്ങൾ ഒക്കെ അറിയാൻ പറ്റും കുറച്ചു mb കളഞ്ഞമാതി അത് കൊണ്ട് വിശേഷങ്ങൾ അറിയാൻ അഥിതി ആയി എങ്ങോട്ടും പോകണം എന്നില്ല ഒരു വാട്സാപ്പ് അഥിതി ആയ മതി

എന്തൊക്കെയായാലും സ്റ്റാറ്റസ് കാണുന്നതും സ്റ്റാറ്റസ് ഇടുന്നതും എത്ര ആൾകാർ  അത് കണ്ടു എന്ന് അറിയുന്നതിലുള്ള സന്തോഷം   അത് വേറെ ലെവൽ ആണ് മച്ചാനെ … 

jack juliyas ബിജുkattakulam

2020 jan 5 വീണ്ടും കാറ്റാടി തണലിൽ

കാറ്റാടി തണൽ അവിടെ അതികം വലിയ തണൽ ഒന്നും ഉണ്ടാകില്ല പക്ഷെ ആ തണൽ ചില സമയത്തു ഒരു വലിയ ആശ്വാസം നൽകുന്ന നല്ല ഓർമ്മകൾ ആണ് അങ്ങനെ ഉള്ള ഒരു കാറ്റാടി തണലിനെ പറ്റിയ എനിക്ക് പറയാൻ ഉള്ളത് …

ഈ കാറ്റാടി തണൽ ഉള്ളത് ചുറ്റും വെള്ളം കൊണ്ട് അതിരു തിരിച്ചിട്ടുള്ള ഒരു സ്കൂൾ ഉണ്ട്( ഗവണ്മെന്റ് വെൽഫേർ ഹൈ സ്കൂൾ മുണ്ടപ്പുറം) തോടോട് ചേർന്ന് കുറേ കാറ്റാടി മരങ്ങൾ ഉണ്ട് അവയ്ക്കു ഒരു പാട് കഥകൾ പറയാൻ ഉണ്ട് അതിൽ ഒരു കഥ ഞങ്ങളുടേതാണ് ഈ കഥയിൽ 102 നായികാ നായകൻ മാരും 10 അല്ലെൻകിൽ 15 വില്ലൻ മാരും ഉണ്ട് ഇനി ഞാൻ പറയുന്ന കഥയിൽ ചിലപ്പോ ജീവിച്ചിരിക്കുന്നവരായോ വിദേശത്തു ഉള്ളവരുമായോ അതോ ഇത് വായിക്കുന്നവരുമായി ചില സാമ്യതകൾ തോന്നാം അത് നിങ്ങളുടെ വെറും തോന്നലുകൾ ആയിരിക്കും ഇതിനു ഞാൻ ഉത്തര വാദിയല്ല

കൊല്ലവർഷം 2002 -2003 അവസാന കാലഘട്ടം പലരും പലവഴിക്ക് പിരിഞ്ഞത് …….. 1 ക്ലാസ് മുതൽ ഇവിടെ തന്നേയ് ഉള്ള നീണ്ട കാല പാരമ്പര്യം ഉള്ള ആൾകാർ ഇതിനിടയിൽ അഞ്ചക്ലാസ്സിൽ വന്ന കുറേ നാത്തൂൻ മാരും അളിയൻ മാരും അങ്ങനെ കുറേ എണ്ണം 8 ക്ലാസ്സിൽ എത്തിയപ്പോ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ വേണ്ടി ഓടികേറി സീറ്റു പിടിച്ച കുറേ ചങ്കു കളും ചങ്കത്തികളും .. കഥ ഇനി എല്ലാവരും കൂടി ഒരുമിച്ചു കഥ പറഞ്ഞു തുടങ്ങും ………….
അലമ്പൻ മാരുടെ ബാക് ബെഞ്ച് …. സൈലന്റ് വാലി കാട്ടിൽ പോലും കാണാത്ത സൈലന്റ് ടീമ്സിന്റെയ് മിഡിൽ ബെഞ്ച് പഠിത്തകരുടെ അല്ലെങ്കിൽ ബുതിജീവികളുടെ മുൻബെഞ്ച് പിന്നേ ഇതിൽ ഒന്നും പെടാതെ ഈ ഗളിവർ മാർക്കിടയിൽ പൊക്കം കുറഞ്ഞു എന്ന ഒറ്റ കാരണത്താൽ മുന്നിൽ എത്തിപ്പെട്ട ചില ലില്ലിയ് പുട്ടുകൾ ഒക്കെ ഉള്ള ഒരു മുൻബെഞ്ച് ഉണ്ട് …… പിന്നെ പഠിപ്പികളുടെയും അലമ്പൻ മാരുടെയും എ ബാച്ച് സൈലന്റ് ആൻഡ് ഡീസെന്റ് കാരുടെ ബി ബാച്ച് … അങ്ങനെ 10 തരാം വരെ ആ കാറ്റാടി ചുവട്ടിൽ തീർത്ത ഓർമ്മകൾ പങ്കു വെയ്ക്കാൻ … വീണ്ടും ആ കാറ്റാടി ചുവട്ടിലേക്ക് വരുന്ന 2020 ജനുവരി 5 ഞായർ ഇവർ എത്തുന്നു …..

ഈ കാറ്റാടി തണലിൽ ഒരു പാട് ഓർമ്മകൾ ഉണ്ട് 17 വര്ഷം മുൻപ് അവിടെയ് നിന്ന് പോയതാ ഇപ്പൊ വീണ്ടും അവിടേയ്ക്കു ഒരുദിവസം കൂടി കൂട്ട് കൂടാൻ അന്ന് പങ്കു വച്ച പുളിയച്ചാറും തേനുണ്ടയും തിരക്കട്ടയും പൽ ഐസ് പൊട്ടിച്ചു നാലുപേർ കഴിച്ചതും സേമിയ ഐസ് കഴിച്ചും പൊതിച്ചോറിൽ കൈയിട്ടു വാരി കഴിച്ചതും വെള്ളിയാഴ്ച ഉച്ചയ്ക്ക് മാങ്ങാ എറിയാൻ പോയത് സ്പോർട്സ് ITEAM ആണെന്ന് പറഞ്ഞു നടന്ന കൂട്ടുകാരൻ . ഇളനീർ പാറിച്ചപ്പോൾ നാട്ടുകാർ ഓടിച്ചതും വരാന്തയിൽ കൂടി കൂവി നടന്ന കോഴിത്തരങ്ങൾ കാട്ടി നടന്ന ആ കോഴികൾ ഒക്കെ ചിറകു വിരിച്ചു വീണ്ടും കൂവാൻ വരുന്നു ഷിർട്ടിൽ വരച്ചതിനു അതേയ് അളവെടുത്തു അതേയ് മഷി പെന കൊണ്ട് വാര്ച്ചയാളുടെ ഷിർട്ടിൽ തിരിച്ചു വരച്ച ആ ചിത്രകാരൻ… പേരെഴുതികൊടുത്തു ഫ്രീയായി ഒരുപാടു അടിമേടിച്ചുതന്ന ആ നേതാക്കൻ മാർ ഫാന്സിന്റെയ് അതിരു കടന്ന സ്നേഹം കാരണം ക്ലാസ് റൂമിൽ ഒതുങ്ങിപോയ പൈങ്കിളികൾ .. ഗുരുതകർഷണ ബലം പോലും ഭൂമിയെ അറിയാകാതെ വന്നു പോയിക്കൊണ്ടിരുന്നു കുറേ മാടപ്രാവുകൾ ..പിന്നേ എന്തിനും ഏതിനും അടിയാകുന്ന കുറേ ഫൂലൻ ദേവികൾ ഇവരുടെ കൂടാ പിറപ്പായ കലിപ്പ് ടീമ്സ് ഇവരൊക്കെ വരുന്നു വീണ്ടും ആ പഴയ ഓർമ്മകൾ പങ്കു വയ്ക്കാൻ വീണ്ടും അവിടേയ്ക്കു പോകാൻ ഞാനും കാത്തു നില്കുന്നു ആ ദിവസം ഇങ്ങ് എത്രയും പെട്ടന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു .

. 2020 JAN 05 SUNDAY 10 AM TO 4 PM ……………………………

.. JACK JULIYAS KATTAKULAM

Davidoff

സിഗറുകൾ, സിഗരറ്റുകൾ, പുകവലിക്കാരുടെ ആക്‌സസറികൾ എന്നിവയുടെ സ്വിസ് പ്രീമിയം ബ്രാൻഡാണ് ഡേവിഡോഫ്. സ്വിറ്റ്‌സർലൻഡിലെ ബാസൽ ആസ്ഥാനമായുള്ള ഈറ്റിംഗർ ഡേവിഡോഫ് എജിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഡേവിഡ്ഓഫ്, കാമാച്ചോ, സിനോ പ്ലാറ്റിനം എന്നീ ബ്രാൻഡുകൾക്ക് കീഴിൽ സിഗാർ, സിഗരില്ലോസ്, പൈപ്പ് ടൊബാക്കോസ്, പുകവലിക്കാരന്റെ ആക്‌സസറികൾ എന്നിവയുടെ വിശാലമായ പോർട്ട്‌ഫോളിയോ ഈറ്റിംഗർ ഡേവിഡോഫ് എജി നിർമ്മിക്കുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ സിഗറുകൾ ഉത്പാദിപ്പിക്കപ്പെടുന്നു, ഡൊമിനിക്കൻ റിപ്പബ്ലിക്, നിക്കരാഗ്വ, ബ്രസീൽ, പെറു, മെക്സിക്കോ, ഇക്വഡോർ, ഹോണ്ടുറാസ്, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ നിന്നാണ് പുകയില ഉത്പാദിപ്പിക്കുന്നത്

പേര്

1936 മുതൽ 1994 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഒരു പുകയില സ്പെഷ്യലിസ്റ്റ് ഷോപ്പ് നടത്തിയിരുന്ന റഷ്യൻ സാമ്രാജ്യത്തിൽ ജനിച്ച ജൂത സ്ഥാപകനായ സിനോ ഡേവിഡോഫ് (ജനനം സുസ്സെൽ-മിയർ ഡേവിഡോഫ്; 1906-1994), “സിഗാറുകളുടെ രാജാവ്” എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, സിനോ ഡേവിഡ്ഓഫ് സ്വന്തമായി ഒരു സിഗരറ്റ് നിർമ്മിക്കാനുള്ള ലൈസൻസ് സ്വന്തമാക്കാൻ തീരുമാനിച്ചു. അന്തർ‌ദ്ദേശീയ ഉപഭോക്താക്കളെ മനസ്സിൽ കണ്ടു കൊണ്ടു , ഈ “ചാറ്റോ” സിഗാർ‌ സീരീസിന്റെ വിവിധ ഫോർ‌മാറ്റുകൾ‌ പ്രശസ്തമാണ് . ഈ പരമ്പരയിലെ ആദ്യത്തേത് 1946 ലെ “ചാറ്റോ ലാറ്റൂർ” ആയിരുന്നു.

1967 ൽ ക്യൂബയിലെ സ്റ്റേറ്റ് പുകയില കുത്തകയായ ക്യൂബറ്റബാക്കോയാണ് സിനോ ഡേവിഡ്ഓഫിനെ സമീപിച്ചത്, “ഡേവിഡ് ഓഫ്” പേര് വഹിക്കുന്ന ഒരു സിഗരറ്റ് സൃഷ്ടിക്കുന്നതിനെക്കുറിച്ച്. ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോയുടെ സ്വകാര്യ സിഗറുകളായ കോഹബ ചുരുട്ടുന്നതിനായി സ്ഥാപിച്ച ഹവാനയിൽ പുതുതായി സ്ഥാപിതമായ എൽ ലാഗ്യൂട്ടോ ഫാക്ടറിയിലാണ് സിഗറുകൾ ഉരുട്ടിയത്.

1968 ൽ “ഡേവിഡ്ഓഫ്” എന്ന പേര് വഹിക്കുന്ന ആദ്യത്തെ സിഗറുകൾ പുറത്തിറങ്ങി. ആദ്യത്തെ ഫോർമാറ്റുകൾ നമ്പർ 1, നമ്പർ 2, അംബാസഡ്രൈസ് എന്നിവയായിരുന്നു. 1970 ൽ സ്വിറ്റ്സർലൻഡിലെ ബാസലിൽ സ്ഥിതിചെയ്യുന്ന ഈറ്റിംഗർ എജി ഡേവിഡ്ഓഫ് വ്യാപാരമുദ്രയുടെ അവകാശങ്ങൾ നേടി1971 ൽ ഡേവിഡ്ഓഫ് “മിനി സിഗരില്ലോസ്” (100% പുകയില ഉപയോഗിച്ച് നിർമ്മിച്ച ഷോർട്ട് ഫില്ലറുകൾ), 1972 ൽ ആദ്യത്തെ ഡേവിഡ്ഓഫ് പൈപ്പ് ടൊബാക്കോസ് പുറത്തിറങ്ങി. 1975 ലെ കണക്കനുസരിച്ച്, ഡേവിഡ് ഓഫ് ലോഗോ വഹിക്കുന്ന കാബിനറ്റുകളിലാണ് ചാറ്റോ സീരീസിന്റെ സിഗറുകൾ വിതരണം ചെയ്തത്.

1976 ൽ “മില്ലെ സീരീസ്” ഉം 1977 ൽ ഷാംപെയ്‌നിന്റെ പേരിലുള്ള “ഡോം പെരിഗൺ” സിഗറും പുറത്തിറങ്ങി. സിനോ ഡേവിഡോഫിന്റെ 80-ാം ജന്മദിനം ആഘോഷിക്കുന്നതിനായി 1986-ൽ പരിമിതമായ “ആനിവർസാരിയോ” സിഗറുകൾ നിർമ്മിച്ചു.

ഗുണനിലവാരവും ഉടമസ്ഥാവകാശവും സംബന്ധിച്ച നിരവധി തർക്കങ്ങൾക്ക് ശേഷം, സിനോ ഡേവിഡോഫും ക്യൂബറ്റബാക്കോയും അവരുടെ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് കാരണമായി, 1989 ഓഗസ്റ്റിൽ, സിനോ ഒരു ലക്ഷത്തിലധികം സിഗറുകൾ പരസ്യമായി കത്തിച്ചിരുന്നു, അത് ഗുണനിലവാരമില്ലാത്തതും വിൽക്കാൻ യോഗ്യമല്ലാത്തതുമാണെന്ന് അദ്ദേഹം കരുതി. ക്യൂബയിൽ ഉൽ‌പാദിപ്പിക്കുന്ന എല്ലാ ഡേവിഡ്ഓഫ് ഉൽ‌പ്പന്നങ്ങളും 1991 ൽ official ദ്യോഗികമായി നിർത്തലാക്കി. ക്യൂബയിൽ നിന്നുള്ള ഡേവിഡ്ഓഫ് സിഗറുകൾ ഇനി വിൽക്കില്ലെന്ന് കരാർ ഒപ്പിട്ടു.

1990 ൽ ക്യൂബൻ നിർമ്മിത ഉൽപ്പന്നങ്ങൾ നിർത്തലാക്കിയ ശേഷം ഡേവിഡ് ഓഫ് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സിഗാർ ഉത്പാദിപ്പിക്കാൻ തുടങ്ങി. നിരവധി ടെസ്റ്റ് റൺസിനുശേഷം, ഹെൻ‌ട്രിക് കെൽ‌നറുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക നിർമ്മാതാവായ “ടാബഡോം” ൽ സിനോ ഡേവിഡോഫ് ഒരു പങ്കാളിയെ കണ്ടെത്തി. ക്യൂബൻ മുൻഗാമികളുടെ ഉൽപ്പന്ന ലൈനുകളും സിഗാർ ഫോർമാറ്റുകളും തുടരുന്ന 1991 ൽ ഡൊമിനിക്കൻ നിർമ്മിത ഡേവിഡോഫ് സിഗറുകൾ ആരംഭിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കുള്ള നീക്കത്തോടെ, ചാറ്റോ സീരീസിന്റെ പേര് “ഗ്രാൻഡ് ക്രൂ” എന്ന് പുനർനാമകരണം ചെയ്തു,


1991 ൽ, “അനിവാരിയോ” എന്ന് വിളിക്കപ്പെടുന്ന പരിമിത പതിപ്പ് “അനിവാരിയോ” സീരീസ് എന്നറിയപ്പെടുന്ന ഒരു സിഗാർ സീരീസായി മാറി. 1992 ൽ “സ്പെഷ്യൽ” സിഗാർ സീരീസ് പുറത്തിറക്കി, ആദ്യത്തെ ഉൽപ്പന്നമായി “സ്പെഷ്യൽ ആർ” ഫോർമാറ്റ് നൽകി. 1994 ൽ 87 വയസ്സുള്ള സിനോ ഡേവിഡോഫ് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ച് മരിച്ചു. 2001 ൽ “മില്ലേനിയം ബ്ലെൻഡ്” സിഗാർ സീരീസ് ആരംഭിച്ചു. 2010 ൽ ഡേവിഡ് ഓഫ് സിഗാർസ് “പുരോ ഡി ഓറോ” സീരീസ് പുറത്തിറക്കി..

2013-ൽ ഡേവിഡ്ഓഫ് സിഗാർസ് “നിക്കരാഗ്വ” സീരീസ് പുറത്തിറക്കി, ഇത് നിക്കരാഗ്വയിൽ നിന്ന് സിഗാർ മിശ്രിതത്തിലേക്ക് ടൊബാക്കോകൾ സംയോജിപ്പിച്ച ഡേവിഡോഫിന്റെ ആദ്യ ഉൽപ്പന്ന നിരയും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് ലഭിക്കാത്ത പുകയിലകൾ ഉപയോഗിച്ച ഡേവിഡ്ഓഫ് ക്യൂബൻ ഉൽപ്പന്നങ്ങൾക്ക് ശേഷമുള്ള ആദ്യ സീരീസും. . മുന്നോട്ട് പോകുമ്പോൾ, ഡൊമിനിക്കൻ റിപ്പബ്ലിക്ക് ഒഴികെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ടൊബാക്കോകൾ ഡേവിഡ്ഓഫ് സിഗാർസ് അവരുടെ ഉൽപ്പന്ന പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാൻ ഉപയോഗിച്ചു

2015 ൽ ഡേവിഡ്ഓഫ് സിഗാർസ് ബ്രസീലിൽ നിന്ന് ഉത്പാദിപ്പിച്ച ടൊബാക്കോസ് അടങ്ങിയ “എസ്ക്യൂറിയോ” സീരീസ് പുറത്തിറക്കി. അതേ വർഷം തന്നെ “വിൻസ്റ്റൺ ചർച്ചിൽ” എന്ന സിഗാർ ലൈൻ ആരംഭിച്ചു. 2016 ൽ ഡേവിഡ്ഓഫ് സിഗാർസ് “യമസ” സിഗാർ സീരീസ് പുറത്തിറക്കി

ഡേവിഡ്ഓഫ് ഉൽപ്പന്നങ്ങൾ ഇന്ന്നിലവിലെ പുകയില ഉൽപ്പന്നങ്ങൾ കാലക്രമേണ ഡേവിഡ്ഓഫ് സിഗാർസ് അതിന്റെ ഉൽപ്പന്ന നിരയിൽ മാറ്റങ്ങൾ വരുത്തി.

നിലവിൽ വിപണിയിലുള്ള സിഗാർ സീരീസ് ഇവയാണ്: Davidoff Mini Cigarillos Silver,Davidoff Mini Cigarillos Gold,Davidoff Mini Cigarillos Platinum,Davidoff Mini Cigarillos Nicaragua,Davidoff Mini Cigarillos Escurio Smoker’s Accessories Davidoff Cigars produces including humidors, lighters, cigar cutters, cigar ashtrays, cigar cases, pipes and pipe accessories.

കടപ്പാട് : Wikipedia,          by jackjuliyas kattakulam(biju jacob)